
കൊച്ചി - ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെക്രട്ടറിയറ്റ് നടയിൽ കഴിഞ്ഞ 26 ദിവസങ്ങളായി സമരം നടത്തുന്ന ആശാ വർക്കർമാരുടേത് സമീപകാലത്ത് നടന്നിട്ടുള്ള അവകാശ സമരങ്ങളിൽ ഏറ്റവും ശ്രദ്ധേയവും ഐതിഹാസികവുമാണെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
ഇത്തരമൊരു സമരത്തെ അവഹേളിക്കുവാനാണ് സിപിഎമ്മും സി ഐടിയു മൊക്കെ ശ്രമിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.
പി. എസ് സി ചെയർമാനും അംഗങ്ങൾക്കും വാരിക്കോരി ശംബളം വർധിപ്പിച്ച പിണറായി സർക്കാർ കാലോചിതമായി ഓണറേറിയത്തിൽ വർധനവ്. കുടിശ്ശിക നൽകുക.
ജോലി സ്ഥിരത ഉറപ്പു വരുത്തുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്യുന്ന ആശാവർക്കർമാരുമായി ചർച്ചക്ക് പോലും തയ്യാറാകത്തത് ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ കൃതമായി സംസ്ഥാനത്തിനുള്ള വിഹിതം
നൽകിയിട്ടും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന നൂണ പ്രചാരണം അപഹാസ്യമാണ്.
സംസ്ഥാനത്തിന് അർഹമായതിൽ കൂടുതൽ കേന്ദ്ര വിഹിതം നൽകിയത് നരേന്ദ്ര മോദി സർക്കാരാണ്
അതിന്റെ 60-61 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരിന് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളത്.
അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് സംസ്ഥാനത്തിന്റെ അടിത്തറ തകർത്ത സർക്കാരാണ് പിണറായി വിജയന്റേത്.
സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിക്കുന്ന ബകാസുരനാണ് പിണറായി വിജയനെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ അനൂപ് അയ്യപ്പൻ. മുൻ ജില്ലാ ജന.സെക്രട്ടറിമാരായ എസ്.സജി, വി.കെ. ഭസിത്കുമാർ എന്നിവർ പ്രസംഗിച്ചു.
എറണാകുളം ഗസ്റ്റ് ഹാസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിന് സംസ്ഥാന സമിതിയംഗങ്ങളായ വി.കെ. സുദേവൻ, പദ്മജ എസ്. മേനോൻ. ഫിഷർമെൻ സെൽ സംസ്ഥാന സഹകൺവീനർ സുനിൽ തീരഭൂമി. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, മണ്ഡലം പ്രസിഡണ്ടുമാരായ അജിത് ആനന്ദൻ. വിനോദ് വർഗ്ഗീസ്, അഡ്വ. സ്വരാജ്, രതീഷ് കുമാർ എൻ.കെ, നേതാക്കളായ എൻ എൽ. ജെയിംസ്. ഡോ. ജലജ ആചാര്യ. പ്രസ്റ്റി പ്രസന്നൻ, ശിവകുമാർ കമ്മത്ത്, കെ.വിശ്വനാഥൻ, റാണി ഷൈൻ, സുധ വിമോദ്. ഗോപു പരമശിവൻ, ശശികുമാരമേനോൻ എന്നിവർ നേതൃത്വം നൽകി.











